Monday, 8 April 2013

How to Recover Files

വളരെ ലളിതമായി ആര്‍ക്കും ഇങ്ങനെ ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കുകള്‍,മെമ്മറി കാര്‍ഡുകള്‍,ഫ്ലോപ്പികള്‍, യു.എസ്‌.ബി ഡ്രൈവുകള്‍,എന്നിങ്ങനെയുള്ള അനവധി ഡാറ്റ സ്റ്റോറേജ്‌ മിഡിയകളില്‍ നിന്നും നാം ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍,ഡാറ്റ ഫയലുകള്‍,ചിത്രങ്ങള്‍,വിഡിയോ,ഓഡിയോ, തുടങ്ങി വിവിധ ഫോര്‍മേറ്റുകളിലുള്ള ഫയലുകള്‍ നിഷ്പ്രയാസം തിരിച്ചെടുക്കാം.
ഇത്തരത്തില്‍  ഡാറ്റ തിരിച്ചെടുക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍  ഇന്ന് സുലഭമായി ലഭ്യമാണ്. അതില്‍ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമുള്ള ഒരു സോഫ്റ്റ്‌വെയര്‍  Recover My Files എന്ന പ്രോഗ്രാം.ഇവിടെ ക്ലിക്ക് ചെയ്ത്ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഫയലുകള്‍ നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്കോ, മെമ്മറിയോ, യു.എസ്‌.ബി യോ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചതിനുശേഷം ഈ പ്രോഗ്രാം തുറക്കുക
നാലുതരത്തില്‍ റിക്കവറി നടത്താം.
1. Fast File Search - നിങ്ങള്‍ ഫയല്‍ ഡിലീറ്റ്‌ ചെയ്തത്‌ ഇന്നാണെങ്കില്‍, അതിന്‌ ശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തിട്ടില്ലെങ്കില്‍,പെട്ടെന്ന് കണ്ട്‌പിടിക്കാനുള്ള മാര്‍ഗ്ഗമാണിത്‌.

2.Complte File Search - നഷ്ടപ്പെട്ട ഫയലുകള്‍ ഹാര്‍ഡ് ഡിസ്കിന്റെ ക്ലസ്റ്റര്‍ ലെവലില്‍ പോയി കണ്ട്‌പിടിക്കാനുള്ള വഴി.
3. Fast Format Recover - അകസ്മികമായി നിങ്ങള്‍ ഹാര്‍ഡ് ഡിസ്ക്‌ ഫോര്‍മാറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍,അതില്‍ നിന്നും ഡാറ്റ കണ്ട്‌പിടിക്കാനുള്ള മാര്‍ഗം.

4. Complete Format Recover - ഫോര്‍മാറ്റ്‌ ചെയ്ത പാര്‍ട്ടിഷനുകളില്‍  നിന്നും ഫുള്‍ സെക്റ്റര്‍  വഴി ഫയലുകള്‍ തിരഞ്ഞെടുക്കുന്ന രീതി.

Change pendrive to a RAM

വിന്‍ഡോസ് XP യില്‍ പെന്‍ഡ്രൈവിനെ എങ്ങനെ റാമാക്കി മാറ്റാം എന്ന് ആദ്യം നോക്കാം.
ആദ്യമായി വേണ്ടത് E booster ഡൗണ്‍ലോഡ് ചെയ്യകയാണ്.
അതിനായി ഈ കാണുന്ന ലിങ്ക കോപ്പിപേസ്റ്റ് ചെയ്ത് സൈറ്റില്‍ പോവുക.
http://www.ziddu.com/download/15620686/eBoostrProv3.0.1Build498.zip...
ഇന്‍സ്റ്റാള്‍ ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്യുക.
പെന്‍ഡ്രൈവിനെ കംപ്യൂട്ടറില്‍ കണക്ട് ചെയ്യുക.
e booster controle panel ഓപ്പണ്‍ ചെയ്യുക.  ട്രയല്‍ വേര്‍ഷനില്‍ Continue ബട്ടമില്‍ ക്ലിക്ക് ചെയ്യുക. ഒരു ഡ്രൈവിനെ കണ്‍ട്രോള്‍ പാനലില്‍ നല്കക, ആഡ് ചെയ്യുക. ഡിസ്‌ക് സ്‌പേസ് വിവരം നല്കുക.

Trace Email

ഇമെയില്‍ ട്രേസ് ചെയ്യാം.
അനോണിമസായി വരുന്ന ഇമെയിലുകളെ ട്രേസ് ചെയ്ത് ഉറവിടം കണ്ടെത്താന്‍ സാധിക്കും. Email header ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.

ഇമെയില്‍ ഹെഡര്‍ കോപ്പി പേസ്റ്റ് ചെയത് ട്രേസ് ചെയ്യുക.

http://www.cyberforensics.in/OnlineEmailTracer/Header.aspx


കംപ്യൂട്ടറിനോട് നിര്‍ദ്ധേശങ്ങള്‍ പറയാം.
കംപ്യൂട്ടറില്‍ ക്ലിക്കുകളും ടൈപ്പിംഗും ഒഴിവാക്കി നിര്‍ദ്ധേശങ്ങള്‍ പറഞ്ഞ് ചെയ്യിക്കാന്‍ സാധിക്കും.
ഇ സ്പീക്കിങ്ങ് സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്യൂ.

http://www.e-speaking.com/download.htm


നിങ്ങളുടെ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത ഡോറ്റും സമയവും അറിയാം.
കമാന്‍ഡ് പ്രോംപ്റ്റില്‍ പോയി cmd  എന്നടിക്കുക
systeminfo കമാന്‍ഡ് നല്കുക
റിജിനല്‍ ഇന്‍സ്റ്റലേഷന്‍ ഡേറ്റ് കണ്ടെത്തുക

Sunday, 7 April 2013

ഒരേ സമയം ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാം


പല ഓണ്‍ലൈന്‍ സര്‍വ്വീസുകളിലും ഒന്നിലേറെ അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടാകും. ഉദാഹരണത്തിന് പല ആവശ്യങ്ങള്‍ക്കായി നാലും അഞ്ചും ജിമെയില്‍ അക്കൗണ്ടുകള്‍ കാണും. ഇവ ഒരേ സമയം ബ്രൗസറില്‍ ഓപ്പണ്‍ ചെയ്യുക സാധാരണ ഗതിയില്‍ അസാധ്യമാണ്. ഒരു അക്കൗണ്ടില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്തേ മറ്റൊന്നിലേക്ക് ലോഗിന്‍ ചെയ്യാനാവൂ.
എന്നാല്‍ ഒരേ സമയം പല അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്ന ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനാണ് Multifox . ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ബുക്ക് മാര്‍ക്കില്‍‌ നിന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് Open in New Identity Profile എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതു വഴി മുമ്പ് തുറന്നതിനോടൊപ്പം പുതിയ അക്കൗണ്ടുകളും തുറക്കാനാവും.
നിലവില്‍ ഈ എക്സ്റ്റന്‍ഷന്‍ ഫയര്‍ഫോക്സില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ.

http://br.mozdev.org/multifox/

Mobile Number Tracer

മൊബൈല്‍ഫോണുകള്‍ വ്യാപകമായതോടെ അതിന്‍റെ ദുരുപയോഗവും വളരെ വര്‍ദ്ധിച്ചു. അതുകൊണ്ട് തന്നെ അജ്‍ഞാതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ പലരും എടുക്കാറില്ല. അറിയാത്ത നമ്പറുകളുടെ ലൊക്കേഷനും, നമ്പറിന്‍റെ ഉടമയുടെ പേരും മനസിലാക്കാന്‍ സഹായിക്കുന്ന ഒരു സര്‍വ്വീസാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

http://www.truecaller.com/ എന്ന സൈറ്റ് ഉപയോഗിച്ച് ഒരു പരിധി വരെ മൊബൈല്‍ നമ്പറുകളെ ട്രാക്ക് ചെയ്യാം. ആദ്യം സൈറ്റില്‍ പോയി ഫോണ്‍ നമ്പര്‍ നല്കി എന്‍റര്‍ അടിക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ ഗൂഗിള്‍, യാഹു, ഫേസ് ബുക്ക് തുടങ്ങിയതിലേതെങ്കിലും അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഉടന്‍തന്നെ സബ്സ്ക്രൈബറുടെ പേര്, ലൊക്കേഷന്‍, ഓപ്പറേറ്റര്‍ എന്നീ വിവരങ്ങള്‍ ലഭിക്കും.രാജ്യങ്ങള്‍ മാറ്റി സെലക്ട് ചെയ്യാനും സാധിക്കും. എന്നിരുന്നാലും ചില നമ്പറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിച്ചില്ലെന്ന് വരാം.
ഈ ആപ്ലിക്കേഷന്‍ മൊബൈലിലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Increase Browsing Speed

                  ബ്രൗസിങ്ങ് സ്പീഡ് കൂട്ടാം

 

വേഗത കുറഞ്ഞ നെറ്റ് കണക്ഷനില്‍ ബ്രൗസിങ്ങ് സ്പീഡ് കൂട്ടാനുള്ള മാര്‍ഗ്ഗമല്ല ഇവിടെ പറയുന്നത്. ടോറന്‍റുകളും, ഡൗണ്‍ലോഡ് മാനേജര്‍ പ്രോഗ്രാമുകളുമൊക്കെ ഉപയോഗിച്ച് ഡൗണ്‍ലോഡിങ്ങ് നടത്തുന്നത് സാധാരണമാണല്ലോ.
എന്നാല്‍ ഇങ്ങനെ വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ബ്രൗസിങ്ങ് സ്പീഡ് തീരെ കുറഞ്ഞ് പോകുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കും. ഇന്‍റര്‍നെറ്റ് ബാന്‍ഡ് വിഡ്തിന്‍റെ ഭൂരിഭാഗവും ഇത്തരം പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഒരു പ്രശ്നമാണിത്. അല്പം സ്ലോയായ കണക്ഷന്‍ കൂടിയാണെങ്കില്‍ പിന്നെ ബ്രൗസിങ്ങിന്‍റെ കാര്യം പറയുകയും വേണ്ട. 
ഇത്തരം അവസരത്തില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് NetBalancer. പ്രോഗ്രാമുകളുടെ നെറ്റ് ഉപയോഗത്തോത് നിശ്ചയിക്കാവുന്ന ഒരു പ്രോഗ്രാമാണിത്. 
ആദ്യം NetBalancer ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
അതില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഷെയര്‍ ചെയ്യുന്ന പ്രോഗ്രാമുകളുടെ ലിസ്റ്റ് കാണിക്കും. ക്രോമിലെ ഡൗണ്‍ലോഡിങ്ങ് അപ് ലോഡിങ്ങ് സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഏതെങ്കിലും chrome.exe ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് High എന്നാക്കുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ബ്രൗസിങ്ങ് സ്പീഡ് അല്പം മെച്ചപ്പെട്ടതായി കാണാം. ഇതുപോലെ മറ്റ് പ്രോഗ്രാമുകളുടെയും സ്പീഡ് വര്‍ദ്ധിപ്പിക്കാം.
ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഡൗണ്‍ലോഡ് മാനേജ്‍, ടോറന്‍റ് ക്ലയന്‍റ് പ്രോഗ്രാമുകളില്‍ ഡൗണ്‍ലോഡ് സ്പീഡ് ലിമിറ്റ് ചെയ്യുകയാണ്. ഇതിനുള്ള സംവിധാനം അവയിലുണ്ട്.